---
title: "കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ്ആഷാം:  വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനായി തിരച്ചിൽ ആരംഭിച്ചു "
english_title: "Muhammad Azham killed in Kannapuram blast"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311944/Muhammad Azham killed in Kannapuram blast"
published_at: "2025-08-30T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b28ecf8a929_Screenshot_20250830_111017_VN_-_Video_Editor.jpg"
keywords: []
---

# കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ്ആഷാം:  വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനായി തിരച്ചിൽ ആരംഭിച്ചു 

> **Lead Summary:** കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു.

സ്ഫോടനം നടന്ന വീട് ചാലാട് സ്വദേശി അനൂപ് മാലിക് വാടകയ്ക്ക് എടുത്തതായിരുന്നു. വീടിനുള്ളിൽ ഗുണ്ടുകൾ ഉൾപ്പെടെ അപകടകാരികളായ വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി പോലീസ് അറിയിച്ചു.

മരണപ്പെട്ട മുഹമ്മദ് ആഷാം, അനൂപ് മാലിക്കിന്റെ ഭാര്യാ സഹോദരനാണ്.സ്ഫോടനസമയത്ത് മറ്റൊരാൾ കൂടി വീട്ടിലുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു.ഗുണ്ടുകൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ പൊടിക്കുണ്ടിലെ വീട്ടിൽ ഉണ്ടായ സ്ഫോടനക്കേസിൽ പ്രതിയായിരുന്നതാണ് അനൂപ് മാലിക്.

നിരവധി കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.അനൂപ് മാലിക്കിനെ തേടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311944/Muhammad Azham killed in Kannapuram blast)